കോഴിക്കോട്: 68ാമത് സംസ്ഥാന സ്കൂൾ കായിക മേളക്ക് ഞായറാഴ്ച തുടക്കമാകും. ചാത്തമംഗലം എൻ.ഐ.ടി സ്റ്റേഡിയത്തിൽ വൈകീട്ട് നാലിന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. ഇന്ത്യൻ ഒളിമ്പിക്... കോഴിക്കോട്: 68ാമത് സംസ്ഥാന സ്കൂൾ കായിക മേളക്ക് ഞായറാഴ്ച തുടക്കമാകും. നാലായിരത്തോളം കായികതാരങ്ങള്‍ അണിനിരക്കുന്ന മാര്‍ച്ച് പാസ്റ്റും മൂവായിരത്തോളം വിദ്യാർഥികള്‍ അണിനിരക്കുന്ന സാംസ്കാരിക പരിപാടികളും ഉദ്ഘാടനത്തിന് മാറ്റുകൂട്ടും. 50ലധികം സ്കൂളുകളിലായി 750ഓളം ക്ലാസ് മുറികളാണ് താമസത്തിന് സജ്ജമാക്കിയത്. റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും എത്തുന്ന താരങ്ങളെ താമസസ്ഥലങ്ങളിലേക്കും മത്സരവേദികളിലേക്കും എത്തിക്കാന്‍ ഒളിമ്പിക്സ് എക്സ്പ്രസ് എന്ന പേരില്‍ പ്രത്യേക ഗതാഗത സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 17 സബ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് മേളയുടെ സംഘാടനം.