സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിലുള്ള പ്രത്യേക ആധുനിക സംവിധാനങ്ങൾ കാരണം മഴ കായിക മത്സരങ്ങളെ സാരമായി ബാധിക്കില്ലെന്നാണ് സംഘാടകരുടെ വിലയിരുത്തൽ. കോഴിക്കോട്: മഴപ്പേടിയിലെ ആശങ്കയിൽ സംസ്ഥാന സ്കൂൾ കായികമേള. ഇന്ന് കോഴിക്കോട് കായികമേള തുടങ്ങാനിരിക്കുന്ന സാഹചര്യത്തിലാണ് ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എങ്കിലും പ്രധാന വേദിയായ എൻഐടി സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിലുള്ള പ്രത്യേക ആധുനിക സംവിധാനങ്ങൾ കാരണം മഴ കായിക മത്സരങ്ങളെ സാരമായി ബാധിക്കില്ലെന്നാണ് സംഘാടകരുടെ വിലയിരുത്തൽ. ഒക്ടോബർ 25 മുതൽ 31 വരെയാണ് മേള നടക്കുന്നത്. ഒക്ടോബർ 26 തിങ്കളാഴ്ച ഭിന്നശേഷി കുട്ടികൾക്കായുള്ള ഇൻക്ലൂസീവ് കായികമേളയും വിവിധ ഗെയിംസ് മത്സരങ്ങളും ആരംഭിക്കും.