കൊച്ചി: സൂപ്പർ ലീഗ് കേരളയിൽ ഫോഴ്സ കൊച്ചി എഫ്.സിക്ക് തുടർച്ചയായ ആറാം തോൽവി. മഹാരാജാസ് കോളജ് സ്റ്റേഡിയത്തിൽ കാലിക്കറ്റ് എഫ്.സിയാണ് 6-2ന് കൊച്ചിയെ തകർത്തത്. ആറ് കളികളിൽ 11 പോയന്റുമായി കാലിക്കറ്റ്... മഹാരാജാസ് കോളജ് സ്റ്റേഡിയത്തിൽ കാലിക്കറ്റ് എഫ്.സിയാണ് 6-2ന് കൊച്ചിയെ തകർത്തത്. ആറ് കളികളിൽ 11 പോയന്റുമായി കാലിക്കറ്റ് ഒന്നാം സ്ഥാനത്തേക്ക് കയറി. ആറ് കളിയും തോറ്റ കൊച്ചി പോയന്റ് ഒന്നുമില്ലാതെ അവസാന സ്ഥാനത്ത്. കാലിക്കറ്റ് എഫ്.സിക്കായി യുവതാരം മുഹമ്മദ് അജ്സൽ ഹാട്രിക് നേടി. പ്രശാന്ത് രണ്ടും സിമിൻലെൻ ഡെങ്കൽ ഒരു ഗോളുമടിച്ചു. കൊച്ചിയുടെ രണ്ട് ഗോളുകളും ഡച്ചുകാരൻ റൊണാൾഡ് വാൻ കെസലിന്റെ വകയായിരുന്നു.