മുസ്ലിം വിരുദ്ധ വിദ്വേഷ വീഡിയോയില്‍ യൂട്യൂബര്‍ക്കെതിരെ കേസെടുത്തു| A case has been registered against a YouTuber. കൊച്ചി: മുസ്ലിം വിരുദ്ധ വിദ്വേഷ വീഡിയോയില്‍ യൂട്യൂബര്‍ക്കെതിരെ കേസെടുത്തു. ഉത്തരേന്ത്യന്‍ ഇന്‍ഫ്ളുവന്‍സര്‍ അമൃത് സിംഗിനെതിരെ ഫോര്‍ട്ട് കൊച്ചി പൊലീസ് ആണ് കേസെടുത്തത്. ബിഎന്‍എസ് 353(2), 192 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ഫോര്‍ട്ട് കൊച്ചി അമരാവതി സ്വദേശി ജൂഡ് വിപിന്‍ നല്കിയ പരാതിയിലാണ് കേസെടുത്തത്. അമൃത് സിംഗിനെതിരെ യൂത്ത് ലീഗും സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു.