Is The Support Of 371 Lok Sabha MPs Assured For The Delimitation Bill? Central Government Eyes A Majority. ഡീലിമിറ്റേഷൻ ബില്ലിന് 371 ലോക്സഭാ എംപിമാരുടെ പിന്തുണ ഉറപ്പ്? ഭൂരിപക്ഷത്തിൽ കണ്ണ് വച്ച് കേന്ദ്ര സർക്കാർ. ന്യൂഡൽഹി: ഡീലിമിറ്റേഷൻ, വനിതാ സംവരണം എന്നിവയുമായി ബന്ധപ്പെട്ട പുതുക്കിയ ഭരണഘടനാ ഭേദഗതി ബില്ലിന് 371 ലോക്സഭാ എംപിമാരുടെ പിന്തുണ ബിജെപി നേതൃത്വത്തിലുള്ള സർക്കാർ പ്രതീക്ഷിക്കുന്നതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. മൂന്ന് ബിൽ പാക്കേജ് നവംബർ 30ന് ലോക്സഭയിൽ പരിഗണിക്കും, ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടാൻ മതിയായ പിന്തുണ സർക്കാർ പ്രതീക്ഷിക്കുന്നുണ്ടെന്നാണ് സൂചന.