Rahul Gandhi And His Team Met Sharad Pawar Regarding Delimitation Bill; Discussion Took Place At A Hospital. മുംബൈ: ഡീലിമിറ്റേഷൻ ബില്ലുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന (എൻസിപി-എസ്പി) അധ്യക്ഷൻ ശരദ് പവാറിനെ നേരിട്ട് കണ്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ഇന്ത്യ സഖ്യത്തിലെ മറ്റ് നേതാക്കളും. മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട ചർച്ചകളും ഇന്ത്യ സഖ്യത്തിന്റെ നിലപാട് ഏകോപിപ്പിക്കാനുള്ള ശ്രമങ്ങളും നടന്നുവരുന്ന സാഹചര്യത്തിലാണ് നേതാക്കളുടെ കൂടിക്കാഴ്ച.പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഇന്ത്യ സഖ്യത്തിലെ മറ്റ് നേതാക്കളും ഞായറാഴ്ച രാത്രിയാണ് ദക്ഷിണ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയത്.