രാമനഗര ജില്ല മുഴുവൻ ബെംഗളൂരു പരിധിയിൽ പെട്ടതാണെന്നും അതിലെ നാല് താലൂക്കുകളിലെ നിവാസികൾ “ബെംഗളൂരുകാരാണ്” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബെംഗളൂരു: കര്‍ണാടകയിലെ രാമനഗര ജില്ലയെ 'ബെംഗളൂരു സൗത്ത്' എന്ന് പുനർനാമകരണം ചെയ്യാൻ സർക്കാർ പദ്ധതിയിടുന്നതായി ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ.നിർദിഷ്ട ബെംഗളൂരു സൗത്ത് ജില്ലയിൽ ചന്നപട്ടണ, രാമനഗര, കനകപുര, മഗഡി, ഹരോഹള്ളി എന്നീ അഞ്ച് താലൂക്കുകൾ ഉൾപ്പെടും. രാമനഗര താലൂക്ക് ഈ ജില്ലയുടെ ആസ്ഥാനമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആരും കൈവശമുള്ള ഭൂമി ബെംഗളൂരുവിലെ കച്ചവടക്കാര്‍ക്ക് വില്‍ക്കരുത്. പക്ഷെ നിങ്ങളുടെ വസ്തുവിന്റെ മൂല്യം പത്തിരട്ടിയോളം ഉയർത്താനുള്ള ശേഷി എനിക്ക് ദൈവം തന്നിരിക്കുന്നു," ഡികെ വിശദമാക്കി.