Girl needed help to walk”; actress Sajitha Madathil accuses director Liju Krishna.നടക്കാൻ പരസഹായം വേണ്ട അവസ്ഥയിലായിരുന്നു പെണ്‍കുട്ടി;സംവിധായകൻ ലിജു കൃഷ്ണയ്ക്കെതിരെ നടി സജിത മഠത്തിൽ. പടവെട്ട് സംവിധായകൻ ലിജു കൃഷ്ണയ്ക്കെതിരെ നടി സജിത മഠത്തിൽ. സംവിധായകൻ ആരോപിക്കുന്ന ഗൂഢാലോചന തീയറി അക്ഷരാർത്ഥത്തിൽ അത്ഭുതപ്പെടുത്തുന്നുവെന്ന് നടി പറഞ്ഞു. പരാതിക്കാരിയായ പെണ്‍കുട്ടിയെ പരിചയപ്പെട്ടത് വേദനിപ്പിക്കുന്ന ഒരു ചിത്രമായി ഇന്നും മനസ്സിലുണ്ടെന്ന് നടി പറഞ്ഞു.ഇരുപതുകളിലുള്ള ഒരു പെൺകുട്ടി. മൊഴി കൊടുക്കാനുള്ള മാനസികാവസ്ഥ പോലും അവൾക്കുണ്ടായിരുന്നില്ല, നടി ഫേസ്ബുക്കിൽ കുറിച്ചു. എനിക്കറിയാം ഞാനിത് എഴുതിയാൽ എനിക്കു നേരെ ഉണ്ടാവാൻ ഇടയുള്ള സൈബർ അറ്റാക്ക് എന്തായിരിക്കും എന്ന്.