Mammootty–Wayanad Township Controversy: ‘This Is What Actually Happened Back Then,’ Says Ramesh Pisharody.”മമ്മൂട്ടി-വയനാട് ടൗൺഷിപ്പ് വിവാദം..അന്ന് യഥാർത്ഥത്തിൽ സംഭവിച്ചത് ഇതാണ്;രമേശ് പിഷാരടി പറയുന്നു. മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി ഒരുക്കിയ ടൗൺഷിപ്പ് സന്ദർശിക്കുന്നതിനിടെ സിപിഎം ജില്ലാ സെക്രട്ടറി കെ റഫീഖിനെ മമ്മൂട്ടി മാറ്റി നിർത്തിയ സംഭവം വലിയ വിവാദത്തിനാണ് കാരണമായത്. സന്ദർശനത്തിലുടനീളം അനുഗമിച്ചപ്പോൾ ആണ് റഫീഖിനോട് മമ്മൂട്ടി അമർഷം തുറന്നുപറഞ്ഞത്. നിങ്ങൾ എന്തിനാണ് എപ്പോഴും എന്റെ കൂടെ നിൽക്കുന്നത്? ഞാൻ നിങ്ങൾക്ക് വേണ്ടി വന്നതാണെന്ന് ആളുകൾ വിചാരിക്കും, മാറി നിന്നാൽ മതി എന്ന് മമ്മൂട്ടി നേരിട്ട് പറഞ്ഞു. പിന്നീട് സംഭവത്തിൽ മമ്മൂട്ടിക്കെതിരെ കടുത്ത സൈബർ ആക്രമണവും നടന്നു.