Cricketer Mohammed Shami Meets BJP National President Nitin Nabin Before Uttar Pradesh Assembly Election; Next Innings In Politics? ഇനി രാഷ്ട്രീയത്തില്‍? ബിജെപി ദേശീയ അധ്യക്ഷനെ കണ്ട് ക്രിക്കറ്റ് താരം മുഹമ്മദ് ഷമി, ചഹലിന്റെ വഴി. ക്രിക്കറ്റ് താരം മുഹമ്മദ് ഷമി ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിനുമായി ഡല്‍ഹിയില്‍ ചര്‍ച്ച നടത്തി. ബിജെപി ന്യൂനപക്ഷ മോര്‍ച്ച ദേശീയ പ്രസിഡന്റ് കുന്‍വര്‍ ബാസിത് അലിയും ഒപ്പമുണ്ടായിരുന്നു. കഴിഞ്ഞാഴ്ച സഹതാരം യുസ്വേന്ദ്ര ചഹല്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. പാര്‍ട്ടിയുടെ ഒബിസി മോര്‍ച്ച ദേശീയ എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് ചഹലിനെ തിരഞ്ഞെടുക്കുകയും ചെയ്തു.