Narendra Modi Says Opposition Parties Prioritize Political Interests Over National Interests. പ്രതിപക്ഷ പാർട്ടികൾ ദേശീയ താൽപ്പര്യത്തേക്കാൾ രാഷ്ട്രീയ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകുന്നു; നരേന്ദ്ര മോദി. ന്യൂഡൽഹി: ഡിലിമിറ്റേഷനുമായി ബന്ധപ്പെട്ട ബില്ലുകൾ ചർച്ച ചെയ്യാനുള്ള പ്രത്യേക ലോക്സഭാ സമ്മേളനം ചേരാൻ ഒരു ദിവസം ശേഷിക്കെ പ്രതിപക്ഷ പാർട്ടികൾ ദേശീയ താൽപ്പര്യത്തേക്കാൾ രാഷ്ട്രീയ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദേശീയ മുൻഗണനകളേക്കാൾ പാർട്ടി താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകുമ്പോൾ വനിതാ ശാക്തീകരണത്തെ ബാധിക്കുന്നുവെന്ന് വീഡിയോ സന്ദേശത്തിൽ മോദി പറഞ്ഞു.നാരി ശക്തിക്ക് പങ്കാളിത്തം നൽകാനുള്ള പോരാട്ടം പതിറ്റാണ്ടുകളായി തുടരുകയാണ്. വർഷങ്ങളായി, ഇത് നടപ്പാക്കാൻ ശ്രമിച്ചവരുടെ കൂട്ടത്തിൽ ഞാനും ഉണ്ടായിരുന്നു.