A Helping Hand For Vulnerable Families In Bengaluru; GBA Initiative Provides Aid Worth 350 Crore. ബെംഗളൂരുവിലെ ദുർബല കുടുംബങ്ങൾക്ക് കൈത്താങ്ങ്; 350 കോടിയുടെ സഹായവുമായി ജിബിഎ പദ്ധതി. ബെംഗളൂരു; നവംബർ 30ന് ജന കല്യാണ മഹോത്സവം സംഘടിപ്പിക്കാൻ ഒരുങ്ങി ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജിബിഎ). ബെംഗളൂരുവിലെ അഞ്ച് സിറ്റി കോർപ്പറേഷനുകളിലുടനീളമുള്ള സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരും ദുർബലരുമായ കുടുംബങ്ങളെ സഹായിക്കാൻ ലക്ഷ്യമിട്ടുള്ള 10 ക്ഷേമപദ്ധതികൾ ഒരുമിച്ച് കൊണ്ടുവരുന്നതാണ് ഇത്. 352.81 കോടി രൂപ ചെലവിൽ 17,771 ഗുണഭോക്താക്കളെ ഈ സംരംഭത്തിന് കീഴിൽ സഹായം നൽകാൻ തിരഞ്ഞെടുത്തു.