കോഴിക്കോട്: കോഴിക്കോട്ട് രാജ്മോഹന്‍ ഉണ്ണിത്താന് എംപിക്കെതിരെ ഫ്ലക്സ് ബോര്‍ഡ്. പ്രസ് ക്ലബ് പരിസരത്താണ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. 'ഉണ്ണിത്താന് പകല്‍ മാന്യന്' എന്നാണ് ഫ്ലക്സില്‍ എഴുതിയിരിക്കുന്നത്. വിഴുപ്പലക്കി പ്രസ്ഥാനത്തെ അപമാനിക്കുന്നുവെന്നും വിമര്‍ശനമുണ്ട്. സേവ് കോണ്‍ഗ്രസിന്റെ പേരിലാണ് ഫ്ലക്സ് ബോര്‍ഡ്.അതേസമയം, ഷാഫി പറമ്പിലിനെതിരെ ഫ്ലക്സ് സ്ഥാപിച്ചത് തങ്ങളല്ലെന്ന് നാഷണല്‍ ജനതാദള്‍ അറിയിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി പി.ടി അജ്മല്‍ തെറ്റായ പ്രചരണം നടത്തുകയാണെന്നും പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളില്‍ തങ്ങളുടെ പ്രവര്‍ത്തകരിലെന്നും ജനതാദള്‍ വ്യക്തമാക്കി.അജ്മലിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാഷണല്‍ ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് ജോണ്‍ ജോണ്‍ കെപിസിസി പ്രസിഡന്റിനും ഡിസിസി പ്രസിഡന്റിനും പരാതി നല്കി.