Edappally–Pookkattupady Road widening to speed up; Minister assures landowners.ഇടപ്പള്ളി-പൂക്കാട്ടുപടി റോഡിലെ ദുരിതം ഒഴിയുന്നു; വീതി കൂട്ടൽ വേഗത്തിൽ..ഭൂവുടമകൾക്ക് മന്ത്രിയുടെ ഉറപ്പ്. ഇടപ്പള്ളി-പൂക്കാട്ടുപടി റോഡ് വീതികൂട്ടി പുനർനിർമ്മിക്കാനുള്ള നീക്കങ്ങൾക്ക് വേഗമേറുന്നു. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് എംഎൽഎ വി ഇ അബ്ദുൾ ഗഫൂറിൻ്റെ അധ്യക്ഷയിൽ പ്രത്യേക യോഗം ചേർന്നു. എത്രയും പെട്ടെന്ന് നടപടികൾ തുടങ്ങണമെന്നാണ് യോഗത്തിൽ ഉയർന്ന നിർദേശം. തിരക്കേറിയ കങ്ങരപ്പടി-മുണ്ടംപാലം ഭാഗത്തായിരിക്കും ആദ്യം നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുക.കളമശേരിയിൽ വെച്ച് നടന്ന ഉന്നതതല യോഗത്തിൽ കളമശ്ശേരി നഗരസഭാ ചെയർമാൻ ജമാൽ മണക്കാടൻ, പ്രാദേശിക കൗൺസിലർമാർ, സർക്കാർ ഉദ്യോഗസ്ഥർ, ആക്ഷൻ കൗൺസിൽ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.