Congress makes a final push; Sonia And kharge to meet Stalin and Sharad Pawarഅനിയാ നിൽ.. സ്റ്റാലിനെ മെരുക്കാൻ നേരിട്ടിറങ്ങി സോണിയയും ഖാർഗെയും..പവാറിനേയും കാണും. മണ്ഡല പുനർനിർണയ ബില്ലിനെ ചൊല്ലി പ്രതിപക്ഷ സഖ്യത്തിൽ വിള്ളൽ വീണതിന് പിന്നാലെ തിരക്കിട്ട നീക്കങ്ങളുമായി കോണ്ഗ്രസ്. ബില്ലിനെ പിന്തുണച്ച് വോട്ട് ചെയ്യുമെന്ന് പ്രഖ്യാപിച്ച ഡിഎംകെയേയും എൻസിപിയേയും പിന്തിരിപ്പിക്കാനാണ് ശ്രമം. ഐസിസി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയും സോണിയാ ഗാന്ധിയും നേരിട്ട് എംകെ സ്റ്റാലിനേയും ശരദ് പവാറിനേയും കാണും.സ്റ്റാലിനുമായി ഇന്ന് ഉച്ചയ്ക്ക് ചെന്നൈയിൽ വെച്ചാണ് സോണിയയും ഖാർഗെയും കൂടിക്കാഴ്ച നടത്തുക. അവിടെ ശരദ് പവാറുമായി ഇരുവരും ചർച്ച നടത്തും.