ജാതിവാദികളായ പുരുഷമേധാവിത്വവാദികൾ; ബിജെപിയെയും ആർഎസ്എസിനെയും കടന്നാക്രമിച്ച് രാഹുൽ ഗാന്ധി . Casteist Patriarchal Supremacists; Rahul Gandhi Launches A Scathing Attack On The BJP And RSS. ന്യൂഡൽഹി: ഇന്ത്യയുടെ ആത്മീയവും മതപരവുമായ പാരമ്പര്യങ്ങളെക്കുറിച്ച് ധാരണയില്ലെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ബിജെപിക്കും ആർഎസ്എസിനും എതിരെ വിമർശനവുമായി രംഗത്ത്. മഹാരാഷ്ട്രയിലെ എലിഫന്റ ഗുഹകളിൽ നിന്നുള്ള അർധനാരീശ്വര ശിൽപത്തിന്റെ ഫോട്ടോ ഉൾപ്പെടെ പങ്കുവെച്ചു കൊണ്ടാണ് വിമർശനം. ഇന്ത്യയുടെ ആത്മീയവും മതപരവുമായ പാരമ്പര്യങ്ങളെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്തവർ എന്നാണ് ബിജെപിയെയും ആർഎസ്എസിനെയും അദ്ദേഹം വിളിച്ചത്.വൃത്തികെട്ട, അത്യാഗ്രഹികളും ജാതീയവാദികളുമായ പുരുഷ മേധാവിത്വവാദികളെന്ന് അദ്ദേഹം അവരെ വിശേഷിപ്പിച്ചു.