Strong Demand For A Mega Railway Terminal In Bengaluru; Calls Grow For KR Puram. ബെംഗളൂരുവിൽ മെഗാ റെയിൽവേ ടെർമിനൽ വേണമെന്ന ആവശ്യം ശക്തം; കെആർ പുരത്തിനായി മുറവിളി. ബെംഗളൂരു: നഗരത്തിലെ വികസിച്ചു കൊണ്ടിരിക്കുന്ന റെയിൽവേ ശൃംഖലയ്ക്ക് താങ്ങായും, പ്രധാന റെയിൽവേ സ്റ്റേഷനുകളിലെ തിരക്ക് ലഘൂകരിക്കുന്നതിനും വേണ്ടി ഒരു കോച്ചിംഗ്, അറ്റകുറ്റപ്പണി, സ്റ്റാബ്ലിംഗ് കോംപ്ലക്സ് എന്നിവ വേണമെന്ന ആവശ്യം ശക്തമാവുന്നു. ഇന്ത്യൻ റെയിൽവേ നേരിടുന്ന വർധിച്ചുവരുന്ന വെല്ലുവിളികൾ പരിഹരിക്കുന്നതിന് നഗരത്തിൽ ഒരു മെഗാ റെയിൽവേ കോച്ചിംഗ് ടെർമിനൽ സ്ഥാപിക്കുന്നത് പരിഗണിക്കണമെന്നാണ് ആവശ്യം.