Bengalurus Konanakunte Cross to Get a New Flyover to Ease Traffic Congestionബെംഗളൂരു കൊണനകുണ്ടെ ക്രോസിലെ ഗതാഗതക്കുരുക്ക് അഴിക്കും; പുതിയ ഫ്ലൈ ഓവർ വരുന്നു. കൊണനകുണ്ടെ ക്രോസിൽ പുതിയ ഫ്ലൈ ഓവർ നിർമ്മിക്കുമെന്ന് മന്ത്രി കൃഷ്ണ ബൈരെ ഗൗഡ. പ്രദേശത്തെ വർധിച്ചുവരുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെയാണ് നടപടിയെന്നും ഇതിനായുള്ള ടെൻഡർ നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. വാർഡ് വൺ ക്യാമ്പയിന്റെ മൂന്നാം ഘട്ടം ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.മേഖലയിലെ ഗതാഗത പ്രശ്നങ്ങൾക്കും അടിസ്ഥാന സൌകര്യ വികസനങ്ങൾക്കും വേണ്ടി അടിയന്തര ദീർഘകാല പദ്ധതികളാണ് സർക്കാർ ആലോചിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.