Santhosh Pandit Says Beauty Creams Manufactured In Pakistan Are Being Widely Brought Into Kerala. പാക്കിസ്ഥാനിൽ നിർമ്മിച്ച സൗന്ദര്യ വർധന ക്രീമുകൾ കേരളത്തിൽ വ്യാപകമായി എത്തിക്കുന്നു; സന്തോഷ് പണ്ഡിറ്റ്. കേരളത്തിൽ പാക്കിസ്ഥാനിൽ നിന്ന് എത്തിക്കുന്ന സൗന്ദര്യ വർധക ക്രീമുകൾ വ്യാപകമായി എത്തുന്നുവെന്ന ആരോപണവുമായി സന്തോഷ് പണ്ഡിറ്റ് രംഗത്ത്. മലപ്പുറത്ത് ഫേസ് ക്രീം പതിവായി ഉപയോഗിച്ചതിന് പിന്നാലെ 17കാരിയുടെ വൃക്കകളെ സാരമായി ബാധിക്കുകയും ഗുരുതരാവസ്ഥയിൽ എത്തുകയും ചെയ്തെന്ന വാർത്തകൾക്ക് പിന്നാലെയാണ് പണ്ഡിറ്റിന്റെ നിരീക്ഷണം.ഇത്തരം വ്യാജ ക്രീമുകൾ പ്രോത്സാഹിപ്പിക്കുന്നതിൽ യൂട്യൂബർമാർ, വ്ളോഗർമാർ എന്നിവർക്ക് കാര്യമായ പങ്കുണ്ടെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.