Salary Hike | The Ministerial Staff Association proposes a minimum basic salary of ₹65,000 and a maximum salary of ₹9 lakh, അതായത് ഏകദേശം 3.61 എന്ന ഫിറ്റ്മെന്റ് ഫാക്ടറാണ് അവര്‍ മുന്നോട്ട് വെക്കുന്നത്. എട്ടാം ശമ്പള കമ്മീഷന്റെ ശുപാര്‍ശകള്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തെ മാത്രമല്ല, ജൂനിയര്‍, സീനിയര്‍ ഉദ്യോഗസ്ഥര്‍ തമ്മിലുള്ള വരുമാന വ്യത്യാസത്തെയും സ്വാധീനിക്കും. ജീവനക്കാരുടെ വിവിധ സംഘടനകള്‍ ഇതിനോടകം തന്നെ എട്ടാം ശമ്പള കമ്മീഷന് തങ്ങളുടെ ശുപാര്‍ശകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍ മിനിസ്റ്റീരിയല്‍ സ്റ്റാഫ് അസോസിയേഷന്, ഇന്ത്യന്‍ റെയില്‍വേ ടെക്നിക്കല്‍ സൂപ്പര്‍വൈസേഴ്സ് അസോസിയേഷന് എന്നീ സംഘടനകള്‍ സമര്‍പ്പിച്ച ശുപാര്‍ശകള്‍ നമുക്ക് പരിശോധിക്കാം.