Kochi Residents Get Relief: Reach Fort Kochi Without the Crowds as 3 Ro-Ros to Operate in Decemberകൊച്ചിക്കാർക്ക് ആശ്വാസം; ഫോർട്ട് കൊച്ചിയിൽ തിരക്കില്ലാതെ എത്താം; ഡിസംബറിൽ 3 റോ റോകളും സർവ്വീസ് നടത്തും. ഡിസംബറിൽ മൂന്ന് റോ-റോ (റോൾ-ഓൺ റോൾ-ഓഫ്) ജങ്കാറുകളും സർവീസ് നടത്താൻ കൊച്ചി കോർപ്പറേഷൻ. ഫോർട്ട് കൊച്ചിയിലെ കാർണിവൽ, പുതുവത്സര ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ തിരക്ക് കൈകാര്യം ചെയ്യുന്നതിൻ്റെ ഭാഗമായാണ് നടപടി. ജനുവരി 15 വരെ റോ റോ ജങ്കറുകൾ സർവ്വീസ് നടത്താനാണ് നീക്കം.നിലവിലുള്ള രണ്ട് റോ റോ സർവ്വീസുകളിൽ ഒന്ന് ഒറ്റകുറ്റപണികൾക്കായി മാറ്റിയിരിക്കുകയാണ്.