Gold Buying | The drop in prices may come as a relief to families planning to purchase jewellery, സ്വര്‍ണാഭരണ ബിസിനസുകള്‍ സാധാരണയായി മാസങ്ങളോളം വില്ക്കാന് ആവശ്യമായ വലിയ അളവിലുള്ള സ്വര്‍ണശേഖരം കൈവശം വെക്കാറുണ്ട്. അനാവശ്യമായി സ്വര്‍ണം വാങ്ങുന്നത് ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പൗരന്മാരോട് അഭ്യര്‍ത്ഥിച്ചത്, സ്വര്‍ണ്ണ വ്യാപാരികളെയും നിക്ഷേപകരെയും വലിയ സാമ്പത്തിക നഷ്ടത്തില്‍ നിന്ന് രക്ഷിക്കാന്‍ സഹായിച്ചുവെന്ന് ചേംബര്‍ ഓഫ് ട്രേഡ് ആന്‍ഡ് ഇന്‍ഡസ്ട്രി. പ്രധാനമന്ത്രിയുടെ ഈ അഭ്യര്‍ത്ഥനയ്ക്ക് ശേഷം സ്വര്‍ണവില കുറഞ്ഞുവെന്നും അവര്‍ പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി നന്ദി അറിയിച്ച് കൊണ്ട് സിടിഐ മോദിക്ക് കത്തയയ്ക്കുകയും ചെയ്തു.