kerala gold pavan rate Plunge by Rs 9,200; Will Prices Fall Further? Could Gold Drop to Rs 70,000?സ്വർണവിലയിൽ ഉണ്ടായത് 9200 രൂപയുടെ ഇടിവ്; ഇനിയും താഴേക്ക്? 70,000 രൂപയാകുമോ? അന്താഷ്ട്ര വിപണിയിലെ തകർച്ചയുടെ ചുവടുപിടിച്ച് കേരളത്തിലും സ്വർണവില കുത്തനെ താഴുകയാണ്. ഒരാഴ്ച കൊണ്ട് പവന് 9200 രൂപയുടെ ഇടിവാണ് സംഭവിച്ചത്. ഇപ്പോഴത്തെ നിലയിൽ തുടർന്നാൽ അടുത്ത ആഴ്ചയും സ്വർണവില കുത്തനെ താഴേക്ക് പോകുമെന്നാണ് സാമ്പത്തിക വിദഗ്ധർ പ്രവചിക്കുന്നത്.യുഎസ് ഡോളർ കരുത്തുകാട്ടുന്നതാണ് സ്വർണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത്. നിലവിൽ 19 മാസത്തെ ഉയർന്ന നിലയായ 103.90 ആണ് ഡോളർ സൂചിക.