Agniveers | Sources indicate that those who choose to continue their service will be permitted to marry, അഗ്നിപഥ് പദ്ധതി പ്രകാരം, റിക്രൂട്ട്മെന്റ് സമയത്ത് ഉദ്യോഗാര്‍ത്ഥികള്‍ അവിവാഹിതരായിരിക്കണം. സേവന കാലാവധി നീട്ടുന്ന അഗ്നിവീറുകള്‍ക്ക് വിവാഹം കഴിക്കാന്‍ അനുമതിയുണ്ടാകും എന്ന് റിപ്പോര്‍ട്ട്. പ്രതിരോധ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18 ആണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. അഗ്നിവീറുകള്‍ക്ക് തങ്ങളുടെ സേവന കാലാവധി രണ്ട് വര്‍ഷത്തേക്ക് കൂടി നീട്ടാന്‍ അവസരമുണ്ട്. ഇത്തരത്തില്‍ സേവനം തുടരാന്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് വിവാഹം കഴിക്കാന്‍ അനുമതിയുണ്ടാകുമെന്ന് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.