അരൂർ: സംസ്ഥാനത്തെ ഏറ്റവും ദൈർഘ്യമേറിയ ഒറ്റത്തൂൺ മേൽപ്പാലമായ അരൂർ- തുറവൂർ എലിവേറ്റഡ് ഹൈവേ തുറക്കുന്നത് വൈകും. 12.75 കിലോമീറ്റർ ദൈർഘ്യമുള്ള അരൂർ-തുറവൂർ ആറുവരി എലിവേറ്റഡ് ഹൈവേ ഡിസംബറിൽ... കൊച്ചിക്കും ആലപ്പുഴയ്ക്കുമിടയിലുള്ള യാത്ര സുഗമമാക്കുന്നതിനായി 16,500 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന ദേശീയപാത 66 വികസനത്തിന്റെ ഭാഗമായാണ് പദ്ധതി. രാജ്യത്തെ ഏറ്റവും നീളമേറിയതും സംസ്ഥാനത്തെ പ്രധാന പാതയായ എലിവേറ്റഡ് ഹൈവേയുടെ നിർമാണ പ്രവർത്തനങ്ങളുടെ 94 ശതമാനവും പൂർത്തിയായി. വരും ദിവസങ്ങളിൽ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ എലിവേറ്റഡ് പാതയിൽ പരിശോധനകൾ ഉൾപ്പെടെയുള്ള നടപടികൾ ആരംഭിക്കും. പാതയിലെ പ്രധാന ജോലികൾ പൂർത്തിയാകുന്ന സാഹചര്യത്തിൽ അടുത്ത ആഴ്ചയോടെ ഭാരപരിശോധന നടത്തും.