Gold Buying | The gold-silver ratio indicates how many ounces of silver are required to purchase one ounce of gold, അനുപാതം കുറയുന്നത് വെള്ളിയുടെ മൂല്യം താരതമ്യേന വര്‍ധിക്കുന്നുവെന്നതിന്റെ സൂചനയാണ്. വിലയേറിയ ലോഹങ്ങളുടെ വിപണിയില്‍ സൂക്ഷ്മമായി നിരീക്ഷിക്കപ്പെടുന്ന സൂചകമായ സ്വര്‍ണ-വെള്ളി അനുപാതം ഈ വര്‍ഷം ചാഞ്ചാടിക്കൊണ്ടിരിക്കുകയാണ്. മാറിക്കൊണ്ടിരിക്കുന്ന ഭൗമരാഷ്ട്രീയ സാഹചര്യങ്ങള്‍, കേന്ദ്രബാങ്ക് നയങ്ങളെക്കുറിച്ചുള്ള പ്രതീക്ഷകളിലെ മാറ്റം, നിക്ഷേപകരുടെ മനോഭാവം എന്നിവയ്ക്കനുസരിച്ച് സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വിലയിലുണ്ടായ വ്യതിയാനങ്ങളാണ് ഇതിന് കാരണമായത്. ഒരു ഔണ്‍സ് സ്വര്‍ണം വാങ്ങാന്‍ എത്ര ഔണ്‍സ് വെള്ളി ആവശ്യമാണ് എന്ന് സൂചിപ്പിക്കുന്നതാണ് സ്വര്‍ണ-വെള്ളി അനുപാതം.