Bengaluru Metro to Airport: Trial Runs Continue on Blue Line, Raising Hopes of Early Launchബെംഗളൂരു മെട്രോയിൽ എയർപോർട്ടിലേക്ക് കുതിക്കാം; ബ്ലൂലൈനിൽ പരീക്ഷണ ഓട്ടം തുടരുന്നു, പ്രതീക്ഷ. ബെംഗളൂരു നമ്മ മെട്രോ ബ്ലൂലൈനിൽ പരീക്ഷണ ഓട്ടം പുരോഗമിക്കുന്നു. ബൈപ്പനഹള്ളിയിൽ നിന്ന് ആരംഭിച്ച് കെആർ പുരം വഴി ദൊണ്ടനക്കുണ്ടി സ്റ്റേഷൻ വരെയുള്ള 6 കിമി പാതയിലാണ് പരീക്ഷണ ഓട്ടം നടക്കുന്നത്. വരും ദിവസങ്ങളിൽ കെആർ പുരത്ത് നിന്ന് മാരത്തഹള്ളിയിലേക്കും നടപടികൾ നീട്ടും.നിലവിൽ നാല് സ്റ്റേഷനുകളിൽ മാത്രമായാണ് പരീക്ഷണ ഓട്ടം പരിമിതപ്പെടുത്തിയിരിക്കുന്നത്.മെട്രോ സംവിധാനത്തിന്റെ പ്രവർത്തനക്ഷമതയാണ് പ്രധാനമായും വിലയിരുത്തുന്നത്. തുടർന്നുള്ള പരീക്ഷണങ്ങൾക്കായി പാത പൂർണസജ്ജമാക്കുന്നതിനും കൂടിയാണ് നടപടി.