Young Woman and Man Assaulted in Park in Mumbai; Minors Among the Attacking Group| പാർക്കിൽ യുവതിക്കും യുവാവിനും മർദ്ദനം, സംഘത്തിൽ പ്രായപൂർത്തിയാകാത്തവരും. മുംബൈ: മഹാരാഷ്ട്രയിലെ കുര്‍ളയില്‍ പാര്‍ക്കില്‍ വെച്ച് സുഹൃത്തുക്കളായ യുവതിക്കും യുവാവിനും നേര്‍ക്ക് കൗമാരക്കാര്‍ അടങ്ങുന്ന സംഘത്തിന്റെ ആക്രമണം. പ്രായപൂര്‍ത്തിയാകാത്ത 6 പേരടക്കം പത്തോളം പേരുടെ സംഘമാണ് കുര്‍ള വെസ്റ്റിലെ ഫോണിക്സ് മാളിന് പിന്‍വശത്തുളള പ്രമോദ് മഹാജന് ഗാര്‍ഡനില്‍ വെച്ച് യുവതിയേയും ഒപ്പമുണ്ടായിരുന്ന യുവാവിനേയും ആക്രമിച്ചത്.സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഘത്തിലുണ്ടായിരുന്ന പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ 15 ദിവസത്തേക്ക് ഒബ്സര്‍വേഷന്‍ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്.