I Told People Not to Buy Gold, and They Listened, Says PM Narendra Modi, Takes Credit For The Fall in Gold Prices.| സ്വർണം വാങ്ങരുതെന്ന് ഞാൻ പറഞ്ഞു, ജനം കേട്ടു, സ്വർണവില കുറഞ്ഞതിന് കാരണം പറഞ്ഞ് പ്രധാനമന്ത്രി. ന്യൂ ഡല്‍ഹി: ഏതാനും ദിവസങ്ങളായി സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ കുറവ് ആണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഒരു പവന് സ്വര്‍ണത്തിന് 1 ലക്ഷം രൂപയ്ക്ക് താഴേക്ക് വില കൂപ്പുകുത്തിയിരിക്കുകയാണ്. അതിനിടെ സ്വര്‍ണത്തിന് വില കുറയാന്‍ കാരണം താന്‍ ആവശ്യപ്പെട്ടത് പ്രകാരം ആളുകള്‍ സ്വര്‍ണം വാങ്ങുന്നത് കുറച്ചത് ആണെന്ന് അവകാശപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.