“Not for the sake of a position, but because I want to be a Congress worker,” says Padmaja Venugopal, apologising to party workers.| പദവി മോഹിച്ചല്ല, ഒരു കോൺഗ്രസ്സുകാരിയാകണം, പ്രവർത്തകരോട് ക്ഷമ ചോദിച്ച് പത്മജ വേണുഗോപാൽ. ബിജെപിയിൽ നിന്ന് രാജി വെച്ചെങ്കിലും കോൺഗ്രസിലേക്കുളള തിരിച്ച് വരവ് പത്മജ വേണുഗോപാലിന് ദുഷ്ക്കരമായിരിക്കുകയാണ്. കോൺഗ്രസിലെ ഒരുവിഭാഗം നേതാക്കൾക്കും പ്രവർത്തകർക്കും പത്മജയെ തിരികെ പാർട്ടിയിലേക്ക് സ്വീകരിക്കുന്നതിൽ വലിയ എതിർപ്പുണ്ട്. ബിജെപിയിൽ ചേർന്നതിന് പിന്നാലെ പാർട്ടിക്കും നേതാക്കൾക്കും എതിരെ പത്മജ നടത്തിയ പ്രസ്താവനകൾ ഉയർത്തിക്കാട്ടിയാണ് എതിർപ്പ് ഉയരുന്നത്.അതിനിടെ ബിജെപിയിലേക്ക് പോയതിന് കോൺഗ്രസ് പ്രവർത്തകരോട് ക്ഷമാപണം നടത്തിയിരിക്കുകയാണ് പത്മജ വേണുഗോപാൽ.