Ravana Is Being Glorified: VHP Demands Withdrawal of Ramayana Film from Theatres.| രാവണനെ മഹത്വവത്ക്കരിക്കുന്നു, രാമായണ സിനിമ തിയറ്ററിൽ നിന്ന് പിൻവലിക്കണമെന്ന് വിഎച്ച്പി. ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയത്തിലേക്ക് കുതിക്കുകയാണ് രാമായണ- റൈസ് ഓഫ് എ ലെജന്‍ഡ്. ചിത്രം റിലീസ് ചെയ്ത് രണ്ടാഴ്ച പിന്നിടുമ്പോള്‍ ബോക്സ് ഓഫീസ് കളക്ഷന്‍ 1500 കോടിയും കടന്ന് മുന്നേറുകയാണ്. ചിത്രം പുറത്തിറങ്ങുന്നതിന് മുന്‍പ് തന്നെ നിരവധി വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിരുന്നു.രാമായണ തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുമ്പോള്‍ പുതിയ വിവാദം പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. വിശ്വഹിന്ദു പരിഷത് ആണ് ചിത്രത്തിന് എതിരെ രംഗത്ത് വന്നിരിക്കുന്നത്.