25000 Pension May increase to Rs 95,825; A lottery for central government employees too?,details25000 രൂപ പെൻഷൻ വാങ്ങുന്നുണ്ടോ? അത് 95825 ആകും?; കേന്ദ്രസർക്കാർ ജീവനക്കാർക്കും ലോട്ടറിയോ? എട്ടാം ശമ്പള കമ്മീഷൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലായിരിക്കും കേന്ദ്രസർക്കാർ ജീവനക്കാരുടെ ശമ്പളം, പെൻഷൻ, മറ്റ് ആനുകൂല്യങ്ങൾ എന്നിവയിൽ കാര്യമായ മാറ്റങ്ങൾ സംഭവിക്കുക. മികച്ച ശമ്പള വർധനവ് ഉറപ്പാക്കുന്നതിനായി ഉയർന്ന ഫിറ്റ്മെൻ്റ് ഘടകം നടപ്പാക്കണമെന്ന ആവശ്യമാണ് പ്രധാനമായും കേന്ദ്രസർക്കാർ ജീവനക്കാരുടെ സംഘടനകൾ ഉയർത്തുന്നത്.ഉദാഹരണത്തിന് 3.833, 3.61 എന്നിങ്ങനെയുള്ള ഫിറ്റ്മെൻ്റ് ഘടകങ്ങളാണ് എൻസി-ജെസിഎം, എംഎസ്എ പോലുള്ള സംഘടനകൾ ആവശ്യപ്പെടുന്നത്.