Supreme Court | Cannot the court regulate marriages between blood relatives, ഇക്കാര്യത്തില്‍ സര്‍ക്കാരിന് നിര്‍ദ്ദേശങ്ങള്‍ നല്കുകയല്ല, മറിച്ച് വിഷയത്തിന്റെ ഗൗരവം അവരെ ബോധ്യപ്പെടുത്തുക മാത്രമാണ് കോടതി ലക്ഷ്യമിടുന്നതെന്ന് ചീഫ് ജസ്റ്റിസ്. അടുത്ത രക്തബന്ധമുള്ളവര്‍ തമ്മിലുള്ള വിവാഹങ്ങള്‍ നിയന്ത്രിക്കുന്നതിന് നിയമം കൊണ്ടുവരണമോ എന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രതികരണം തേടി സുപ്രീം കോടതി. അടുത്ത വര്‍ഷം തൊട്ട് ഈ രാശിക്കാര്‍ക്ക് തിരിഞ്ഞുനോക്കേണ്ട... രക്തബന്ധമുള്ളവര്‍ തമ്മിലുള്ള വിവാഹങ്ങള്‍ നിയന്ത്രിക്കാന്‍ കോടതിക്ക് കഴിയില്ലെന്നും, സാമൂഹിക പരിഷ്കരണത്തിനായുള്ള നിയമങ്ങള്‍ കൊണ്ടുവരുന്നത് നിയമനിര്‍മ്മാണ സഭയുടെ അധികാരപരിധിയില്‍ വരുന്ന കാര്യമാണെന്നും ബെഞ്ച് നിരീക്ഷിച്ചു. ബെംഗളൂരുവില്‍ നിയമവിദ്യാര്‍ത്ഥിയായ ചാര്‍വി എസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നടപടി.