Kollam-Theni National Highway Development: Joint Site Inspection Begins,know latest updatesകൊല്ലം-തേനി ദേശീയപാത വികസനം; സംയുക്ത സ്ഥലപരിശോധന തുടങ്ങി. കൊല്ലം-തേനി ദേശീയപാത വികസനത്തിൻ്റെ ഭാഗമായുള്ള സംയുക്ത സ്ഥലപരിശോധന വെള്ളിയാഴ്ച തുടങ്ങി. കൊല്ലം-ആലപ്പുഴ ജില്ലകളുടെ അതിർത്തിയായ വയ്യാങ്കരയിൽനിന്ന് ആരംഭിച്ച പരിശോധനയിൽ ആലപ്പുഴ ജില്ലയിലെ താമരക്കുളം, ചുനക്കര, വെട്ടിയാർ, ചെറിയനാട്, ആല, പെണ്ണുക്കര എന്നീ ആറു വില്ലേജുകളിലെ പ്രാഥമിക സർവേ പൂർത്തിയാക്കിയതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. ബൈപ്പാസ് ജംഗ്ഷൻ മുതൽ ചെങ്ങന്നൂർ ആഞ്ഞിലിമൂട് വരെയുള്ള 54.37 കിലോമീറ്ററാണ് നാലുവരി പാതയായി വികസിപ്പിക്കുന്നത്.ദേശീയപാത അതോറിറ്റി ഉൾപ്പെടെ വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ഭൂമി ഏറ്റെടുക്കൽ വിഭാഗവും പദ്ധതിയുടെ കൺസൾട്ടൻസിയും സംയുക്തമായാണ് പരിശോധന നടത്തിയത്.