Gold Rate to Fall to Rs 84,000? Another Rs 7,500 Drop Expected; Gram Price May Hit Rs 10,566സ്വർണവില 84000ത്തിലേക്ക്? 7500 രൂപ കൂടി ഇടിയും..ഗ്രാം വില 10,566 ആകും? രാജ്യാന്തര വിപണിയിൽ സ്വർണവിലയിൽ വൻ ഇടിവാണ് രേഖപ്പെടുത്തുന്നത്. ഇന്നലെ ഒറ്റയടിക്ക് ഔണ്‍സിന് 200 ഡോളർ കുറഞ്ഞ് 3517 ഡോളർ പരിസരത്താണ് സ്വർണം വ്യാപാരം ചെയ്തത്. അന്താരാഷ്ട്ര വിലയിടിവൻ്റെ ചുവടുപിടിച്ച് കേരളത്തിലംു പവൻ വിലയിൽ വലിയ ഇടിവ് രേഖപ്പെടുത്തി. 3000 ത്തോളം രൂപ ഇടിഞ്ഞ് 92080 രൂപയിലാണ് നിലവിൽ വ്യാപാരം പുരോഗമിക്കുന്നത്. യുഎസ് പലിശപ്പേടിയിൽ ഡോളറും ബോണ്ട് യീൽഡും ഉയർന്നതാണ് സ്വർണത്തിന് തിരിച്ചടിയാകുന്നത്.