വാഷിങ്ടൺ: റഷ്യയുമായുള്ള യുദ്ധം ഒത്തുതീർപ്പാക്കാൻ യുക്രൈൻ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണമെന്ന് യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. സംഘർഷത്തിൽ റഷ്യയ്ക്ക് മേൽക്കൈ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രംപിൻ്റെ പ്രതികരണം. റഷ്യയുടെ സൈനിക ശേഷിയും അവർ പിടിച്ചെടുത്ത പ്രദേശങ്ങളും യുക്രൈനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ട്രംപ്. റഷ്യ - യുക്രൈൻ സംഘർഷം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്റ്റീവ് വിറ്റ്കോഫിൻ്റെ നേതൃത്വത്തിലുള്ള യുഎസ് പ്രതിനിധി സംഘം ചൊവ്വാഴ്ച നോർവേയിലെ ഓസ്ലോയിൽ വെച്ച് യുക്രൈൻ പ്രസിഡൻ്റ് വോളോഡിമിർ സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തിയതിനിടെ ആണ് ട്രംപിൻ്റെ പ്രതികരണം. റഷ്യൻ സൈന്യത്തെ ഒരു വലിയ യന്ത്രത്തോടാണ് ട്രംപ് ഉപമിച്ചത്. "റഷ്യ ഒരു വലിയ യന്ത്രമാണ്.