Kerala Electricity Crisis | This contract, with its exorbitant pricing, was signed at a time when there was no crisis whatsoever, ഒക്ടോബറില്‍ കേരളത്തില്‍ വൈദ്യുതി പ്രതിസന്ധിയുണ്ടായില്ലെന്നത് കരാര്‍ അനാവശ്യമായിരുന്നു എന്നതിന് തെളിവാണ്. സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയുടെ മറവില്‍ വലിയ കൊള്ളയ്ക്കാണ് സര്‍ക്കാര്‍ ശ്രമിച്ചത് എന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്. വിഇഎച്ച് ഗ്ലോബല്‍ കമ്പനിയുമായുള്ള കരാര്‍ സംബന്ധിച്ച് പുറത്തുവന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. യാതൊരു പ്രതിസന്ധിയുമില്ലാതിരുന്ന സമയത്താണ് അമിതവിലയ്ക്ക് ഈ കൊള്ളക്കരാര് ഒപ്പുവെച്ചത് എന്നും പിണറായി ആരോപിച്ചു.