Toxic Liquor Tragedy | At least 181 people are undergoing treatment across two hospitals in Imphal, മരണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടു. കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 11 പേരാണ് മദ്യം കഴിച്ച് മരിച്ചത്. ഇംഫാലിലെ രണ്ട് ആശുപത്രികളിലായി കുറഞ്ഞത് 181 പേര് ചികിത്സയിലാണ്. ഇംഫാലില്‍ നിന്ന് ഏകദേശം 75 കിലോമീറ്റര്‍ അകലെയുള്ള ചക്പികറോങ് മേഖലയിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ചികിത്സയില്‍ കഴിയുന്നവരെ നേരില്‍ക്കണ്ട ശേഷം മുഖ്യമന്ത്രി യുമ്നം ഖേംചന്ദ് സിംഗ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.