Congress Makes Major Gains in Rajasthan Panchayat Elections, BJP Loses Its Strongholds| രാജസ്ഥാന് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കോൺഗ്രസിന്റെ വമ്പൻ മുന്നേറ്റം, കോട്ടകൾ തകർന്ന് ബിജെപി. ന്യൂ ഡല്‍ഹി: രാജസ്ഥാന് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ശക്തമായ മുന്നേറ്റവുമായി കോണ്‍ഗ്രസ്. വോട്ടെണ്ണല്‍ അവസാനിച്ചിട്ടില്ലെങ്കിലും ഇതുവരെ പുറത്ത് വന്ന ഫലങ്ങളില്‍ ബിജെപിക്ക് വലിയ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. ജില്ലാ പഞ്ചായത്തിലേയും പഞ്ചായത്ത് സമിതി തിരഞ്ഞെടുപ്പിലേയും ഫലം പുറത്ത് വന്ന സീറ്റുകളില്‍ കോണ്‍ഗ്രസിനാണ് മുന്നേറ്റം. 2028ല്‍ രാജസ്ഥാന് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം നിര്‍ണായകമാണ്.രാജസ്ഥാനിലെ കര്‍ഷകരും സാധാരണക്കാരും ഭജന്‍ലാല്‍ ശര്‍മ സര്‍ക്കാരിനെതിരെ വിധിയെഴുതിയിരിക്കുകയാണെന്ന് തിരഞ്ഞെടുപ്പ് മുന്നേറ്റത്തില്‍ കോണ്‍ഗ്രസ് പ്രതികരിച്ചു.