Salary Hike | Another issue is the gap between available job opportunities and the skills of young job seekers, ബിസിനസുകള്‍ മതിയായ ലാഭം നേടുന്നില്ലെങ്കില്‍, അവരില്‍ നിന്ന് ഉയര്‍ന്ന ശമ്പളം പ്രതീക്ഷിക്കുന്നത് പ്രായോഗികമല്ല. ഇന്ത്യന്‍ കമ്പനികള്‍ ശമ്പള വര്‍ധനവ് നല്‍കാത്തതില്‍ വിമര്‍ശനമുന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി സിഐഇഎല്‍ എച്ച്ആറിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ആദിത്യ നാരായണ്‍ മിശ്ര. മതിയായ ലാഭം നേടാത്ത പക്ഷം കമ്പനികള്‍ക്ക് ശമ്പളം വര്ധിപ്പിച്ചുകൊണ്ടേയിരിക്കാന് കഴിയില്ല എന്ന് ആദിത്യ നാരായണ്‍ പറഞ്ഞു. ഒരു കമ്പനിക്ക് ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കാനുള്ള കഴിവ് അതിന്റെ സാമ്പത്തിക പ്രകടനവുമായി ബന്ധപ്പെട്ടിരിക്കുന്നു.