Rahul Gandhi Supports Strong Ties With Israel... But...,here is what he said ഇസ്രായേലുമായുള്ള ശക്തമായ ബന്ധത്തെ പിന്തുണയ്ക്കുന്നുവെന്ന് രാഹുൽ ഗാന്ധി..പക്ഷെ. ഇസ്രായേലുമായി ശക്തമായ നയതന്ത്ര ബന്ധം ഇന്ത്യ കാത്ത് സൂക്ഷിക്കണമെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. എന്നാൽ ഗാസയിലെ ഇസ്രായേൽ നടപടിയെ രാഹുൽ വിമർശിച്ചു. രാജ്യത്തിൻ്റെ വിദേശ നയം മറ്റ് രാജ്യങ്ങളുടെ താത്പര്യങ്ങൾക്കോ സമ്മർദ്ദങ്ങൾക്കോ വഴങ്ങി ആകരുതെന്നും അദ്ദേഹം പറഞ്ഞു. ചിക്കാഗോ സർവ്വകലാശാലയിൽ വെച്ച് നടന്ന ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാൻ യുദ്ധവും ലോകത്തിലെ ഇന്ത്യയുടെ പങ്ക് എന്ന വിഷയത്തിലായിരുന്നു ചർച്ച നടന്നത്.പ്രതിരോധ മേഖലയിൽ ഉൾപ്പെടെ ഇന്ത്യ ഇസ്രായേലുമായി മികച്ച ബന്ധം കാത്തുസൂക്ഷിക്കണം.