Following Padmaja Venugopal now Padmini Thomas to quit BJP and return to Congress.| പത്മജയ്ക്ക് പിന്നാലെ പത്മിനി, ബിജെപി വിടുന്നുവെന്ന് പത്മിനി തോമസ്, തിരികെ കോൺഗ്രസിലേക്ക്. പത്മജ വേണുഗോപാലിന് പിന്നാലെ മുന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ അധ്യക്ഷ പത്മിനി തോമസും ബിജെപി വിടുന്നു. ബിജെപിയില്‍ വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്ന് ആരോപിച്ചാണ് പാര്‍ട്ടി വിടാനുളള തീരുമാനം. നിലവില്‍ ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ടാണ് അര്‍ജുന അവാര്‍ഡ് ജേതാവ് കൂടിയായ പത്മിനി തോമസ്.ബിജെപിയില്‍ നിന്ന് രാജി വെച്ച ശേഷം തിരികെ കോണ്‍ഗ്രസിലേക്ക് പത്മിനി തോമസ് മടങ്ങിയേക്കും. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫുമായി വരും ദിവസങ്ങളില്‍ പത്മിനി തോമസ് കൂടിക്കാഴ്ച നടത്തിയേക്കും.