The CMs Goebbelsian Style How Can One Go About Feeding Such Lies To The People Says KN Balagopal. മുഖ്യമന്ത്രിയുടെ ഗീബൽസിന്റെ ശൈലി, എങ്ങനെയാണ് ആളുകൾക്ക് ഇങ്ങനെ നുണ അടിച്ചുവിടാൻ കഴിയുക; കെഎൻ ബാലഗോപാൽ. കൊല്ലം: മുഖ്യമന്ത്രി വിഡി സതീശന്റെ നികുതി വരുമാനം കൂടിയെന്ന അവകാശവാദത്തെ എതിർത്ത് മുൻ ധനമന്ത്രി കെഎൻ ബാലഗോപാൽ. ശിക്കാരി ശംഭുവിന്റെ കഥയാണ് മുഖ്യമന്ത്രിയുടെ അവകാശവാദങ്ങൾ കേൾക്കുമ്പോൾ ജനങ്ങൾക്ക് ഓർമ്മ വരുന്നതെന്ന് അദ്ദേഹം പറയുന്നു. ആറുമാസമായി സംസ്ഥാനത്തിന്റെ നികുതി വരുമാനം വർദ്ധിപ്പിക്കാനുതകുന്ന ഒരു നടപടിയും മുഖ്യമന്ത്രിയോ അദ്ദേഹത്തിന്റെ വകുപ്പോ സ്വീകരിച്ചിട്ടുമില്ലെന്ന് അദ്ദേഹം പറയുന്നു.