Karnataka Unveils Infrastructure Development Projects Worth 21900 Crore; To Procure 2000 E Buses. 21,900 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുമായി കർണാടക; 2000 ഇ-ബസുകൾ വാങ്ങും! ബെംഗളൂരു: മന്ത്രിസഭാ യോഗത്തിൽ 21,900 കോടി രൂപയിലധികം ചെലവുവരുന്ന പ്രധാന അടിസ്ഥാന സൗകര്യ, ഭവന പദ്ധതികൾക്ക് അംഗീകാരം നൽകി സർക്കാർ. സംസ്ഥാനത്തുടനീളം 6,600 ഏക്കർ സ്ഥലത്ത് 93,240 പ്ലോട്ടുകൾ വികസിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ നമ്മ വീടു പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നൽകി.11,655 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. ഇതിൽ 50,000 പ്ലോട്ടുകൾ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കും സാമൂഹിക സേവന പ്രവർത്തകർക്കും 50 ശതമാനം ഇളവിൽ നൽകും.