പായ്ക്കപ്പലിൽ ലോകം ചുറ്റുന്ന ഹംഗേറിയൻ കുടുംബത്തിന് കൊച്ചിയിൽ അപ്രതീക്ഷിത പ്രതിസന്ധി നേരിടേണ്ടി വന്നു. കപ്പലിന്റെ അടിയിൽ പറ്റിപ്പിടിച്ച ബാർണക്കിളുകൾ. കപ്പലിന്റെ അടിയിൽ പറ്റിപ്പിടിച്ച ബാർണക്കിളുകൾ മുന്നോട്ടുള്ള യാത്രക്ക് തടസമായി. ഏഴ് വർഷമായി ഈ പായ്ക്കപ്പലിലാണ് ഹംഗറി സ്വദേശികളായ ഡോമിയും അന്നയും മക്കളായ ബൊറോക്കയും കാറ്റലിനും ലോകം ചുറ്റുന്നത്. യൂറോപ്പിൽ നിന്ന് തുടങ്ങിയ യാത്ര, അറ്റ്ലാന്റിക് സമുദ്രം താണ്ടി, പനാമ കനാലും പിന്നിട്ട് ഒടുവിൽ കൊച്ചിയിലെത്തി. കടലിലെ ജീവിതം തന്നെയാണ് ഈ കുടുംബത്തിന്റെ ജീവിതരീതി. എന്നാൽ, കൊച്ചിയിലെത്തിയപ്പോൾ പായ്ക്കപ്പലിന് ഒരു അപ്രതീക്ഷിത വെല്ലുവിളി. ഈ ചെറുജീവികൾ പറ്റിപ്പിടിച്ചാൽ കപ്പലിന്റെ വേഗതയേയും കാര്യക്ഷമതയെയും അത് ബാധിക്കും.