DETAILSED RAIDKOZHIKODE MALസ്വര്‍ണക്കടത്ത്, ഹവാല കേസ്; കോഴിക്കോട് ഉള്‍പ്പെടെ സംസ്ഥാനത്ത് ഇഡി പരിശോധന November 20, 2026 | 3:13 AM. കോഴിക്കോട്: സ്വര്‍ണക്കടത്ത്, ഹവാല ഇടപാടുകളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തുന്നു. കോഴിക്കോട് ജില്ലയിലെ ഒമ്പതോളം കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചാണ് നടപടി പുരോഗമിക്കുന്നത്. പുലര്‍ച്ചെ മുതലാണ് ഉദ്യോഗസ്ഥര്‍ പരിശോധന ആരംഭിച്ചതെന്ന് ഇഡി വൃത്തങ്ങള്‍ വ്യക്തമാക്കി. വിദേശ നാണ്യ വിനിമയ നിയമവുമായി ബന്ധപ്പെട്ട കേസിലാണ് നിലവിലെ അന്വേഷണമെന്നാണ് സൂചന. അടുത്തിടെ സംസ്ഥാനത്ത് സ്വര്‍ണക്കടത്ത് കേസുകള്‍ ശ്രദ്ധയില്പ്പെട്ടതിനൊപ്പം അനധികൃത ഹവാല ഇടപാടുകളെക്കുറിച്ചും ഇഡിക്ക് വിവരങ്ങള്‍ ലഭിച്ചിരുന്നു.