കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഇ.ഡി റെയ്ഡ്. കോഴിക്കോട് കേന്ദ്രീകരിച്ച് ഒമ്പതോളം ഇടങ്ങളിലാണ് പരിശോധന. സ്വര്‍ണക്കടത്ത്, ഹവാല ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ഇഡിയുടെ മിന്നല്‍ നടപടി. പുലർച്ചെയോടെ ആരംഭിച്ച റെയ്ഡ് ഇപ്പോൾ മൂന്ന് മണിക്കൂർ പിന്നിട്ടിരിക്കുകയാണ്. കൊച്ചിയിൽ നിന്നുള്ള ഇഡി സംഘമാണ് മലബാർ മേഖലയിൽ പരിശോധന തുടരുന്നത്. കാസർകോട്, കണ്ണൂർ, പാലക്കാട്, കൊച്ചി എന്നിവിടങ്ങളിലും പരിശോധന നടക്കുന്നതായാണ് വിവരം. കാസർകോട് തളങ്കര സ്വദേശി അഹമ്മദ് സെമീറിൻ്റെ വീട്ടിലാണ് പരിശോധന.Updating.