കോഴിക്കോട്: സംസ്ഥാനത്ത് പല ഇടങ്ങളിലായി ഇഡി റെയ്ഡ്. കാസര്‍കോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിലാണ് രാവിലെ മുതല്‍ ഇഡി ഉദ്. ഒമ്പതോളം ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്.സ്വര്‍ണക്കടത്ത്- ഹവാല ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ഇഡി റെയ്ഡ്. കോഴിക്കോട് കേന്ദ്രീകരിച്ചുള്ള റെയ്ഡ് പുലര്‍ച്ചെ മുതല്‍ ആരംഭിച്ചതായണ് ഇഡി വൃത്തങ്ങള്‍ അറിയിക്കുന്നത്. .വിദേശനാണ്യ വിനിമയ ചട്ടലംഘനം (ഫെമ), ഹവാല, സ്വര്‍ണ്ണക്കടത്ത് ഇടപാടുകളുമായി ബന്ധപ്പെട്ടാണ് നടപടി. അനധികൃത പണമിടപാടുകളും സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട രേഖകളും ഡിജിറ്റല്‍ തെളിവുകളും കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ഇ.ഡിയുടെ നീക്കം.കാസര്‍കോഡ് ജില്ലയില്‍ രണ്ടിടങ്ങളിലാണ് പരിശോധന നടക്കുന്നത്.