Roads In Bengaluru City Will Be Upgraded; 130 Km Will Undergo White Topping At A Cost Of 2321 Crore. ബെംഗളൂരു നഗരത്തിലെ റോഡുകൾ നവീകരിക്കും; 130 കി.മീ വൈറ്റ് ടോപ്പിംഗ് നടത്തും, ചിലവ് 2321 കോടി രൂപ! ബെംഗളൂരു: നഗരത്തിലെ 130.85 കിലോമീറ്റർ റോഡുകൾക്കായി വൈറ്റ് ടോപ്പിംഗ് ചെയ്യാൻ 2321.17 കോടി രൂപ അനുവദിച്ചു. പദ്ധതിയുടെ നാലാം ഘട്ടത്തിൽ 88 റോഡുകൾ ഉൾക്കൊള്ളുകയും നിർവ്വഹണത്തിനായി 12 പാക്കേജുകളായി വിഭജിക്കുകയും ചെയ്യുമെന്നതാണ് പ്രധാന കാര്യം. കൂടുതൽ ഭംഗിയുള്ളതും കുഴികളെ പ്രതിരോധിക്കുന്നതുമായ റോഡുകൾ നൽകാനും നഗരത്തിലുടനീളമുള്ള ഗതാഗതം മെച്ചപ്പെടുത്താനും ഈ സംരംഭം ലക്ഷ്യമിടുന്നു.