Gold Rate Should Fall by Another Rs 10,000; Heres why, this is What Traders Say.സ്വർണവില ഇനിയൊരു 10,000 രൂപ കൂടി ഇടിയണം; വ്യാപാരികൾ പറയുന്നത് ഇങ്ങനെ. അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിൽ വലിയ ഇടിവാണ് രേഖപ്പെടുത്തുന്നത്. നിലവിൽ ഔണ്‍സിന് 3700 ഡോളർ പരിസരത്താണ് വ്യാപാരം നടക്കുന്നത്. രാജ്യാന്തര വിലയിടിവിനെ തുടർന്ന് കേരളത്തിലും സ്വർണവില കുത്തനെ കുറഞ്ഞിരിക്കുകയാണ്. ഇന്നലെ മാത്രം 1880 രൂപയുടെ ഇടിവ് പവൻ വിലയിൽ രേഖപ്പെടുത്തി. 95,840 രൂപയാണ് പവന്.കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ സ്വർണവിലയിൽ 11,000ത്തോളം രൂപയുടെ കുറവാണ് ഉണ്ടായത്. എന്നാൽ ഇനിയും വില കുറയുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നവരും കുറവല്ലെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.